Malayalam lyrics

മധുവിധുവായി എൻ മാനസമേതോ 
മധുര മുന്തിരിയായ്... (2)
നിനക്കു മാത്രം പകരാനെന്നിൽ 
നിറഞ്ഞുവല്ലോ സ്നേഹം.. (2) 
(മധുവിധുവായി....... മുന്തിരിയായ്) 2
ഞാൻ നിന്നെ കണ്ട നാൾ തന്നെ
എന്റെ മനസ്സിൽ നീ നിറഞ്ഞു... (2)
സ്വപ്നങ്ങളാൽ ചുടുകണ്ണീരിനാൽ
ഞാൻ നിന്നെ പൂജിച്ചൂ... (2)
എൻ പ്രാണൻ പൂ പോലെ 
നിന്നുടെ കാൽക്കൽ നേദിച്ചു...
(മധുവിധുവായി....... മുന്തിരിയായി) 2
നിൻ നെഞ്ചം എന്റെ പൂമഞ്ചം
എന്നും ഞാനതിൽ തല ചായ്ക്കും... (2)
സന്തോഷവും ജീവ ദുഃഖങ്ങളും
പങ്കിട്ടെടുക്കും നാം... (2)
പൊന്നല്ല പണമല്ല നിൻ കാൽ 
പൂമ്പൊടി ഞാൻ ചൂടും...
(പല്ലവി) (മധുവിധുവായി........ മുന്തിരിയായി)

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: ആയിരത്തിൽ ഒരുവൻ