Malayalam lyrics
മായികയാമം മധുചൊരിഞ്ഞു ഏഴിളംപാലകൾ പൂവണിഞ്ഞു ആത്മാനായകൻ എന്നു വരുമോ ഹംസദൂതികേ നീ പറയൂ ദേവഗായകൻ ഇന്നു വരുമോ രാജഹംസമേ നീ പറയൂ .. പറയൂ... ( മായികയാമം ... ) ചൈത്രവാനിലെ ചന്ദ്രബിംബമേ ഇന്ദുകാന്തമായ് ഉരുകുന്നു ഞാൻ മുകിൽമറഞ്ഞ നിൻ കൂരിരുൾ മുഖം സ്നേഹസൂര്യനെന്നറിഞ്ഞു ഞാൻ എന്തിനെന്നിലെ സൌരഭരാഗം തേടിവന്നു നീ എന്തിനെന്നിലെ ജീവപരാഗം തേടിവന്നു നീ എന്നോടിനിയും പരിഭവമെന്തേ എന്തേ... മിഴിയിൽ കോപം.. ( മായികയാമം ... ) നിന്നെമാത്രമായ് കാത്തുനിൽപ്പു ഞാൻ ഹൃദയമുണരുമീ താഴ്വരയിൽ വസന്തഗീതമായ് തുളുമ്പി വീഴുമീ പ്രണയവെണ്ണിലാമലർമഴയിൽ മന്മഥ വീണാമർമ്മരമായ് തുടിമഞ്ഞു വീഴുന്നു ഒന്നുതൊടുമ്പോൾ കരളിലാകെയായ് പൂങ്കുളിരു കോരുന്നു എല്ലാമെല്ലാം പകർന്നു തരാനായ് വരു നീ അഴകേ അരികിൽ.. ( മായികയാമം ... )
Song details
Music: വിദ്യാസാഗർ
Raaga: ആഭേരി
Film/album: സിദ്ധാർത്ഥ
Song video
- Singer: ബിജു നാരായണൻകെ എസ് ചിത്ര
- Film / album: സിദ്ധാർത്ഥ
- Composer: വിദ്യാസാഗർ
- Lyricist: കൈതപ്രം
- Singer: കെ എസ് ചിത്രഹരിഹരൻ