Malayalam lyrics

മാരിക്കിളിയേ ചെറുചെറു തൂവൽച്ചിറകില്‍
മനസ്സിലെ മാംഗല്യം കൂടാന്‍ വരാമോ
സന്തോഷം സമ്മോഹനം
നേരാന്‍ കൂടെ പോരാമോ
മാരിക്കിളിയേ ചെറുചെറു തൂവൽച്ചിറകില്‍
മനസ്സിലെ മാംഗല്യം കൂടാന്‍ വരാമോ
സന്തോഷം സമ്മോഹനം
നേരാന്‍ കൂടെ പോരാമോ
നേര്‍ത്ത നെയ്ത്തിരി നാളം
കൺകോണിൽ പൂക്കുകയോ
നൂറുനൂറു കിനാക്കള്‍ പൊന്‍തേരില്‍ പോരുകയോ (2)
കണ്ടിട്ടും കാണാത്ത സ്വപ്നത്തിന്‍ വര്‍ണ്ണങ്ങള്‍
മിന്നായം മിന്നുന്നുവോ
മാനത്തേതോ താരം തൂമഞ്ഞില്‍ മായും നേരം
പൊന്നോലക്കൂട്ടില്‍ ചേക്കേറുമോ
മാരിക്കിളിയേ ചെറുചെറു തൂവൽച്ചിറകില്‍
മനസ്സിലെ മാംഗല്യം കൂടാന്‍ വരാമോ
സന്തോഷം സമ്മോഹനം
നേരാന്‍ കൂടെ പോരാമോ
പൂത്തുലഞ്ഞ വസന്തം പൊൻ‌‌മാല്യം കോര്‍ക്കുകയോ
നീലവാര്‍നിറ മേഘം പൂപ്പന്തല്‍ തീര്‍ക്കുകയോ (2 )
കണ്ടിട്ടും മിണ്ടാത്ത പൂപ്പെണ്ണിന്‍ കാതോരം
കിന്നാരം ചൊല്ലുന്നുവോ
ചന്ദ്രഗിരിപ്പുഴയോരം വെൺചന്ദനമണിയും നേരം
പൊന്‍തോണിപ്പാട്ടായി നീ കൂടെ വാ
മാരിക്കിളിയേ ചെറുചെറു തൂവൽച്ചിറകില്‍
മനസ്സിലെ മാംഗല്യം കൂടാന്‍ വരാമോ
സന്തോഷം സമ്മോഹനം
നേരാന്‍ കൂടെ പോരാമോ
മാരിക്കിളിയേ ചെറുചെറു തൂവൽച്ചിറകില്‍
മനസ്സിലെ മാംഗല്യം കൂടാന്‍ വരാമോ
സന്തോഷം സമ്മോഹനം
നേരാന്‍ കൂടെ പോരാമോ
സന്തോഷം സമ്മോഹനം
നേരാന്‍ കൂടെ പോരാമോ
ലാലാലാലാ

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: സ്നേഹസിന്ദൂരം