Malayalam lyrics
മാലേയ ലോല ലോലേ മാംഗല്യ ശീലെ മാലേയ ലോല ലോലേ മാംഗല്യ ശീലെ കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ നീ പാട് ..പാട്.. മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും കൊണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം പാട വരമ്പോരം ചാഞ്ചാടും കതിരണി മണിമയിലോ നീയോ മാരിമുകിൽ തേരിൽ പോരുന്നു മണി മഴ വില്ലൊളിയോ നീയൊ എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ പുമുത്താരം ചാർത്താൻ വാ ചെന്താമരേ ഇനി ഈ രാവിൽ ഊരാകെ ആരേകി പൂര കാലം മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം പാൽക്കുളിരാലോലം പെയ്യുന്നു പുതുമലരമ്പിളിയോ നീയോ കാൽത്തള മേളങ്ങൾ കേൾക്കുന്നു കതിരുകൾ വിളയാടും നേരം ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ നിൻ പൊൻ തൂവൽ കൂടും താ ഇളവേൽക്കുവാൻ തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ ചെല്ലം ചെല്ലം താളം തൂമേളം മണിച്ചേലോലും ഓലേഞ്ഞാലീ ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും കൊണ്ടേ വായോ മാനം തെളിഞ്ഞേ നിന്നാൽ മനസ്സും നിറഞ്ഞേ വന്നാൽ വേണം കല്യാണം
Song details
Music: ബേണി-ഇഗ്നേഷ്യസ്
Raaga: വലചി
Film/album: തേന്മാവിൻ കൊമ്പത്ത്
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: തേന്മാവിൻ കൊമ്പത്ത്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി