Malayalam lyrics
മഞ്ഞിൽ മെല്ലെ ചായം തൂവി തങ്കച്ചായികച്ചേലുണർന്നു ആർദ്രമായ് നിലാമഴയും പറയാതെ നീ എങ്ങോ മായുന്നുവോ (മഞ്ഞിൽ) തീരം തേടുംപോലെ വാനിൽ മേഘം മൗനം ശംഖിൻ നാദം വരവർണ്ണിനിയായ് നിറമായ് മാധവം! മൊഴിയായ് യാദവം! മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം അതിലായിരം ഋതുഭംഗികൾ അവിരാമമായി (മഞ്ഞിൽ) ചായം ചേരും നീളേ രാവിൽ മോഹം മൂകം ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ് കനവായ് മാനസം! നിഴലായ് ആ മുഖം! വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം അതിലായിരം മൃദുശീലുകൾ അവിരാമമായി (മഞ്ഞിൽ)
Song details
വർഷം: 2011
സംഗീതം: രമേഷ് നാരായൺ
ഗാനരചന: ചന്ദ്രൻ നായർ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: സംശയാലു
വിഡിയോ: സിബിൻ വി കെ
Album: മകരമഞ്ഞ്
- Film / album: മകരമഞ്ഞ്
- Composer: രമേഷ് നാരായൺ
- Lyricist: ചന്ദ്രൻ നായർ