Malayalam lyrics
മാണിക്യവീണയുമായെൻ മനസിന്റെ താമര - പൂവിലുണർന്നവളേ പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ ഒന്നും മിണ്ടുകില്ലേ... ( മാണിക്യ) എൻ മുഖം കാണുമ്പോൾ നിൻ കണ്ണിണകളിൽ എന്തിത്ര കോപത്തിൻ സിന്ദൂരം എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും എന്തിനാണെന്തിനാണീ മൌനം ( മാണിക്യ) മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ പിന്നെയും പൊൻവെയിൽ വന്നല്ലോ നിൻമുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും ഞാൻ ( മാണിക്യ) 1965 ൽ പുറത്തിറങ്ങിയ 'കാട്ടുപൂക്കൾ' എന്ന സിനിമയിലെ മാണിക്യവീണയുമായെൻ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സ്.
Song details
Music: ജി ദേവരാജൻടോമിൻ ജെ തച്ചങ്കരി
Raaga: ശങ്കരാഭരണം
Film/album: കളമശ്ശേരിയിൽ കല്യാണയോഗം
- Singer: സുജാത മോഹൻകെ ജി മാർക്കോസ്
- Film / album: കളമശ്ശേരിയിൽ കല്യാണയോഗം
- Composer: ജി ദേവരാജൻടോമിൻ ജെ തച്ചങ്കരി
- Lyricist: ഒ എൻ വി കുറുപ്പ്