Malayalam lyrics
മംഗലാംകാവിലെ മായാഗൗരിക്ക് തിങ്കളാഴ്ച തിരുനൊയമ്പ് പുലരാനേഴര രാവുള്ളപ്പോള്‍ മലയാളമങ്കയെപ്പോല്‍ നീരാടി കൃഷ്ണക്രാന്തിപ്പൂവുകള്‍ ചൂടി കൃഷ്ണതുളസിക്ക് വിളക്കുവെച്ചു അഞ്ജലികൂപ്പി നില്‍ക്കുമ്പോള്‍ വിഷ്ണു കഞ്ജബാണനോട് കല്‍പ്പിച്ചു നോമ്പുമുടക്കാന്‍ മന്മഥനപ്പോള്‍ മാമ്പൂവാലൊരു ശരംതൊടുത്തു അംബികയപ്പോള്‍ ഞെട്ടിവിറച്ചു കണ്‍കളില്‍ ഭാവാനിലന്‍ ജ്വലിച്ചു ഹിമഗിരിസുതയെ ആശ്വസിപ്പിക്കാന്‍ മുരഹരന്‍ മാംഗല്യവരം കൊടുത്തു
Song details
വര്‍ഷം: 1973
സംഗീതം: ജി ദേവരാജന്‍
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: പി ജയചന്ദ്രൻ, പി മാധുരി, കവിയൂർ പൊന്നമ്മ
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
അഭിനേതാക്കള്‍: പ്രേം നസീര്‍, നന്ദിത ബോസ്, ശ്രീവിദ്യ, അടൂര്‍ ഭാസി, കവിയൂർ പൊന്നമ്മ
വിശദവിവരങ്ങള്‍: കൃഷ്ണ ചന്ദ്ര
വിഡിയോ: കല്യാണി
Album: ധര്‍മ്മയുദ്ധം
- Singer: പി ജയചന്ദ്രൻ
- Singer: പി മാധുരി
- Singer: കവിയൂർ പൊന്നമ്മ
- Film / album: ധര്‍മ്മയുദ്ധം
- Composer: ജി ദേവരാജന്‍
- Lyricist: പി ഭാസ്കരന്‍