Malayalam lyrics
മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു മൌനം പ്രാവായ് കുറുകുന്നു ഇരുളില്‍ ഈറന്‍ പാതയിലെങ്ങോ ഇടയന്‍ വിടപറയുന്നു പ്രണയം മൊട്ടിട്ട പൂമരക്കാവുകള്‍ വിരഹിണിയാവുന്നു സന്ധ്യതന്‍ ഹൃദയത്തില്‍ ഏതോമഴയുടെ ചില്ലുകള്‍ ചിതറുന്നു മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു പതിയെ പാടുന്ന ശ്രാവണവീണയില്‍ ഭൈരവിയുരുകുന്നു ഒറ്റയ്ക്കിരുന്നുഞാനേതോ സ്മൃതിയുടെ പടവില്‍ തളരുന്നു
Song details
വര്‍ഷം: 2003
സംഗീതം: മണീസ് ചെന്നൈ
ഗാനരചന: ഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍: പി ജയചന്ദ്രൻ
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: സുനിൽ കെ ചെറിയാൻ
Album: അച്ഛന്റെ കൊച്ചുമോള്
- Singer: പി ജയചന്ദ്രൻ
- Film / album: അച്ഛന്റെ കൊച്ചുമോള്
- Composer: മണീസ് ചെന്നൈ
- Lyricist: ഭരണിക്കാവ് ശിവകുമാര്‍