Malayalam lyrics

മലയാള കവിതേ മലയാള കവിതേ

മധുരോദാരമാം മലയാള കവിതേ

മണിചിലമ്പൊലി തൂകി നീയെന്റെ

മനസ്സിൽ മാദക നൃത്തമാടൂ

[ മലയാള കവിതേ]

സ്വരസുധ തൂകി നീ രാഗവിലോലയായ്‌

സ്വയം മറന്നാടുന്ന വേളകളിൽ

സ്വരസുധ തൂകി നീ രാഗവിലോലയായ്‌

സ്വയം മറന്നാടുന്ന വേളകളിൽ

സ്വർഗ്ഗാനുഭൂതിയിൽ മുഴുകിയെൻ മാനസം

സ്വർഗ്ഗപഥത്തിലേക്കുയരും, ഞാനൊരു

സ്വപ്നാടകയായ്‌ മാറും

[ മലയാള കവിതേ]

സുലളിത കോമള കാകളി ശീലുകൾ

സരളമായ് നീ പാടും വേളകളിൽ

സുലളിത കോമള കാകളി ശീലുകൾ

സരളമായ് നീ പാടും വേളകളിൽ

സുഖദമാം നിർവൃതി നുണയുമെൻ ചേതന

സുരലോകത്തിലേക്കുയരും, ഞാനൊരു

സോപാന ഗയികയാകും

[ മലയാള കവിതേ]

Song information

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: കോന്നിയൂർ രാധകൃഷ്ണൻ

ഗായകര്‍: കെ എസ് ചിത്ര

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു, ഷിബു ജേക്കബ്

വിഡിയോ: രാല രാജൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song