Malayalam lyrics
മലരേ ഇതളുകൾ വാടുന്നോ മിഴിയിൽ മഴമുകിൽ മൂടുന്നോ താനേ അറിയാതൊരു പകലിൻ അരുതാതൊരു വെയിലിൽ സ്വയമുരുകി ചുടുനോവിൻ നേരായ് നീ മുറിവുകളൊഴിയാതെ മറുമൊഴിയൊഴുകാതെ ശിലയായ് നെഞ്ചിലുറയും നേരം നീ തളരുകയോ.... കനവുകൾ പാതി വഴിയിൽ പിടയുകയോ മറവിയിലൊരു പിടി മോഹം എവിടെ ഇനി അകലുകയോ ചെങ്കനലെഴുമിരുളിൽ നീയേ സങ്കടക്കടൽ നീന്തിയതാരറിയാൻ കണ്ണീർ മഴയിൽ എങ്ങോ വരെ ഏകയായ് അകലെ തെരുതെരെ ഓർമ്മകളിനി നിന്നിൽ തിരികെ വരുന്നോ പിരിയാതെ ഒരു തുണ നിഴലായ്.... ഒരു തണൽ മരമായ്.... ഉയിരിൻ മേലാകെ അകമേ...അകമേ വീണുടയും മനസ്സേ നീ തേടുന്നുവോ വെൺ തീരങ്ങൾ കാണാദൂരെ ഒരേ നിഴൽ പടരുന്നോ അതേ അഴൽ തുടരുന്നോ
Song information
വര്‍ഷം: 2026
സംഗീതം: ജേക്സ് ബിജോയ്
ഗാനരചന: ജോ പോൾ
ഗായകര്‍: ശ്രുതി ശിവദാസ്
അഭിനേതാക്കള്‍: വിസ്മയ മോഹൻലാൽ
വിശദവിവരങ്ങള്‍: അജയ് മേനോൻ
വിഡിയോ: ഗാനസ്നേഹി
Album: തുടക്കം
Explore this song
- Singer: ശ്രുതി ശിവദാസ്
- Film / album: തുടക്കം
- Composer: ജേക്സ് ബിജോയ്
- Lyricist: ജോ പോൾ