Malayalam lyrics

മാരനെയ്താല്‍ മുറിയാത്ത മനസ്സാണോ അനു-
രാഗമെന്തെന്നറിയാത്ത തപസ്സാണോ
താമര വിടരാത്ത സരസ്സാണോ പൊന്നും
താരക തെളിയാത്ത നഭസ്സാണോ
[മാരനെയ്താല്‍]
മധുമാസം ഹൃദയത്തില്‍ പകരുന്ന പൂന്തേന്‍
മധുപന്നു നല്‍കാത്ത മലരുണ്ടോ
താമര വിരലിന്‍റെ ലാളനമേല്‍ക്കുമ്പോള്‍
താലോലം പാടാത്ത വീണയുണ്ടോ
[മാരനെയ്താല്‍]
ആനന്ദഗാനം പാടി കാമുകനെ തേടി
ആഴിയിലണയാത്ത നദിയുണ്ടോ
കോമളവസന്തത്തിന്‍ ആലിംഗനങ്ങളില്‍
കോരിത്തരിക്കാത്ത വല്ലിയുണ്ടോ
[മാരനെയ്താല്‍]

Song details

സംഗീതം: ജി ദേവരാജന്‍

ഗാനരചന: യൂസഫലി കേച്ചേരി

ഗായകര്‍: പി മാധുരി

രാഗം: പഹാഡി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍