Malayalam lyrics
മാനത്തു സന്ധ്യകൊളുത്തിയ മത്താപ്പും പൂത്തിരിയും മനസ്സിലോ സ്വപ്നത്തിന്റെ പൊന്‍ വിളക്കും പൊന്‍ തിരിയും ഇന്നല്ലോ ബക്രീദുപെരുന്നാള്‍ ഇന്നല്ലോ വലിയപെരുന്നാള് തനതന്ത താനതന്ത തനതന്തത്താനീനോ കോലായില്‍ വിരുന്നുകാരുടെ കോലാഹലവും കിസ്സകളും മുറ്റത്തെമുല്ലപ്പന്തലില്‍ അറവനമുട്ടും ഒപ്പനയും വീട്ടിന്നുള്ളില് സുന്ദരിമാരുടെ പാട്ടും ചിരിയും കൈകൊട്ടും ആ.....ആ... മണിയറയില്‍ മാരന് തൂകിയ മദനപ്പുഞ്ചിരി മലരുകളും തെക്കിനിയില്‍ മൊഞ്ചത്തികളുടെ ചക്കരവാക്കും കളിചിരിയും മൈലാഞ്ചിച്ചുണ്ടുകള് മൊഴിയും കുയിലൊച്ചകളും കുസൃതികളും
Song details
വര്‍ഷം: 1977
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരന്
ഗായകര്‍: എസ് ജാനകി, കോറസ്
അഭിനേതാക്കള്‍: ഷീല, പ്രമീള, കെ പി ഉമ്മർ, ശങ്കരാടി
വരികൾ: ശ്രീദേവി
Album: യത്തീം
- Singer: എസ് ജാനകി
- Singer: കോറസ്
- Film / album: യത്തീം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരന്