Malayalam lyrics

മാ മഴ മഴ ഇളനീർമണിമഴ
തേന്മൊഴിമഴ മനസ്സിൻനിറമഴ
മഴയേറ്റുപാടുമനുരാഗസന്ധ്യ വരവായ്‌....
മാ മഴ മഴ ഇളനീർമണിമഴ...
ഒന്നു നീ പറയൂ പറയുകെന്നോടിഷ്ടമെന്നോമലേ...
ഒന്നു നീ പറയൂ പറയുകെന്നോടരുമയാം കൊഞ്ചലായ്‌...
താമര കുരുവി കേട്ടോട്ടെ.. മുളം കാടിനോട്‌ കളി പറഞ്ഞോട്ടെ..
ആരാകിലും ഞാൻ ആരാകിലും നീ എന്റെ മാത്രമെന്ന് പറയൂ സഖീ...
മാ മഴ മഴ ഇളനീർമണിമഴ
തേന്മൊഴിമഴ മനസ്സിൻനിറമഴ
മഴയേറ്റുപാടുമനുരാഗസന്ധ്യ വരവായ്‌....

Song video

Watch on YouTube

Song details

Music: എം ജയചന്ദ്രൻ

Film/album: സുൽത്താൻ