Malayalam lyrics

കുവലയമിഴിയില്‍ കുളിരൊളിയിളകി
ചൊടിമലരിതളില്‍ ഹിമകണമുരുകി
എന്മനമേതോ കവിതയില്‍ മുഴുകീ
നിന്‍ മഞ്ജുമന്ദസ്മിതംമന്ത്രം എന്നെ 
തഴുകി...
കുവലയമിഴിയില്‍ കുളിരൊളിയിളകി
ചൊടിമലരിതളില്‍ ഹിമകണമുരുകി
പ്രേമപാരിജാതമണിയാൻ
വെണ്ണിലാവില്‍ ഊയലാടാന്‍
സ്വര്‍ഗ്ഗം തെളിയും മായാരാവിലെന്‍
മെയ്യില്‍ പടരാന്‍ രാഗോന്മാദിനി നീ 
വന്നൂ...
കുവലയമിഴിയില്‍ കുളിരൊളിയിളകി
ചൊടിമലരിതളില്‍ ഹിമകണമുരുകി
ദേവലോകഗീതകം പാടി
രാജയോഗവൈഭവം തൂകി 
അമൃതം ചൊരിയാന്‍ സ്നേഹോദാരമെന്‍
സ്വപ്നം നുകരാന്‍ ചേതോഹാരിണി നീ 
വന്നൂ...
കുവലയമിഴിയില്‍ കുളിരൊളിയിളകി
ചൊടിമലരിതളില്‍ ഹിമകണമുരുകി
എന്മനമേതോ കവിതയില്‍ മുഴുകീ
നിന്‍ മഞ്ജുമന്ദസ്മിതംമന്ത്രം എന്നെ 
തഴുകി...
കുവലയമിഴിയില്‍ കുളിരൊളിയിളകി
ചൊടിമലരിതളില്‍ ഹിമകണമുരുകി

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: എന്നോടിഷ്ടം കൂടാമോ