Malayalam lyrics
കൂടുവെടിഞ്ഞോ കുയിലേ നീ ദൂരെ മറഞ്ഞോ നിഴലേ നീ തപസ്സിരിക്കും നിന്റെയിണയെ കനലിലെറിഞ്ഞോ നീ ഓ... കൂടുവെടിഞ്ഞോ കുയിലേ നീ ദൂരെ മറഞ്ഞോ നിഴലേ നീ വരണമാലിക വിധിയുടെ കൈയ്യില്‍ മരണമാലികയാണോ വിണ്ണൊളിവിതറും മധുരസ്വപ്നം വെണ്ണീറായെന്നോ മിഴിനീര്‍ മായ്ക്കാന്‍ കദനം തീര്‍ക്കാന്‍ നീയെവിടെ..നിന്‍ നിഴലെവിടെ കൂടുവെടിഞ്ഞോ കുയിലേ നീ ദൂരെ മറഞ്ഞോ നിഴലേ നീ കരളിലെരിയും തിരിയുടെ നാളം പൊലിഞ്ഞു കൂരിരുളായ് കതിരൊളി വീശിയ പരിണയമോഹം കണ്ണീര്‍ക്കടലായി ഇണയായ് വാഴാന്‍ തുണയായ് നില്ക്കാന്‍ നീയെവിടെ..നിന്‍ തണലെവിടെ കൂടുവെടിഞ്ഞോ കുയിലേ നീ ദൂരെ മറഞ്ഞോ നിഴലേ നീ തപസ്സിരിക്കും നിന്റെയിണയെ കനലിലെറിഞ്ഞോ നീ ഓ... കൂടുവെടിഞ്ഞോ കുയിലേ നീ ദൂരെ മറഞ്ഞോ നിഴലേ നീ
Song video
Song details
Music: മോഹൻ സിത്താര
Film/album: നളചരിതം നാലാം ദിവസം
- Singer: കെ ജെ യേശുദാസ്
- Film / album: നളചരിതം നാലാം ദിവസം
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി