Malayalam lyrics

കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ 
തിരുമധുരം നിന്‍ ചുണ്ടില്‍ പകരാം ഞാനീ രാവില്‍ 
പുതുപ്പെണ്ണിനായി ഞാന്‍ ഉള്ളിന്റെയുള്ളില്‍ 
പുളകം മേഞ്ഞൊരു പുരയും തീര്‍ത്തു 
പോരൂ തമ്പ്രാട്ടീ 
(കൂടറിയാ...)
വസന്തങ്ങളെല്ലാം കടം തന്നതാമീ 
സുഗന്ധങ്ങളെല്ലാം തോഴീ നിനക്കുള്ളതല്ലേ 
ആ....
സമഗപ നിധസനി ധമ 
പമമ മപധപ മപമ പനിധനി ധപ 
ആ...
രിഗമ ഗമപ മാപധ പാധനി 
ധനിസ നീസനി സാരിഗ രിഗമ പാ.... 
മയില്‍പ്പേട നല്‍കും നീലാഞ്ജനം നിന്‍ 
മിഴിപ്പൂവിലെഴുതാനല്ലോ എനിക്കിന്ന് മോഹം 
നീയില്ലാതൊരു പല്ലവിയില്ലെന്‍ ഗാനത്തില്‍ 
ഇനി നീയില്ലാതൊരു ദേവിയുമില്ലെന്‍ ധ്യാനത്തില്‍ 
ഒരു വരം തരിക നീ 
അതില്‍ നിറയണമെന്നുടെ മണ്‍കുടമഴകേ 
കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ 
തജ്ജോം തരികിട തജ്ജോം 
കിടതക തരികിട തക തജ്ജോം തജ്ജോം 
ധീം ദീക് ധിനിധിന്നാതിര 
ധിനക് ധീമ്ക് ധിനക് ധീമ്ക് ധിനധിന 
ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട ധാം 
വിളിക്കുന്ന പേരോ തുളുമ്പുന്ന തേനോ 
എനിക്കുള്ള മധുരം മുഴുവന്‍ നിന്‍ നാവിലല്ലേ 
മനസ്സിന്റെ വര്‍ണ്ണം മായാതെ ഞാനെന്‍ 
മണിചെപ്പിനുള്ളിലൊതുക്കി നിനക്കിന്നു നല്‍കാം 
ഒരു പൂവറിയാതൊരു പുഞ്ചിരിയില്ല നിന്‍ ചൊടിയില്‍ 
കളിയാടി നടക്കും കവിതകളല്ലോ നിന്‍ മൊഴിയില്‍ 
ശിലകളും തളിരിടും പദനഖമുനയായ് നീ ഒന്ന് തൊടുമ്പോള്‍ 
(കൂടറിയാ...)

Song video

Watch on YouTube

Song details

Music: ഔസേപ്പച്ചൻ

Film/album: സൂര്യപുത്രൻ