Malayalam lyrics
കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ ചെമ്മാനക്കണ്ടമൊരുക്കി മഴമേഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ കൊയ്യുമ്പം കൊയ്യുമ്പം കുന്നോളം പെയ്യുമ്പം പെയ്യുമ്പം കുടത്തോളം നലമോലും നാടിന്റെ നെറിന്യായം കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ ചെമ്മാനക്കണ്ടമൊരുക്കി മഴമേഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ ഒന്നാനാം കുന്നത്തെ കാക്കപ്പൂവേ മണിവില്ലിൻ ഞാണൊന്നിൽ മലരമ്പുണ്ടോ മിന്നാട്ടം മിന്നണ പൊന്മാൻ കുഞ്ഞേ മീനച്ചിലാറ്റിലെ മീൻ കോരാമോ മഴ വീഴും മണ്ണിന്റെ നാണം പോലെ മടി നിറയും പൂപ്പൊന്നിൻ നാണ്യം പോലെ മല വാരം പൂത്തുലഞ്ഞേ തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ ചെമ്മാനക്കണ്ടമൊരുക്കി മഴമേഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ കൊയ്യുമ്പം കൊയ്യുമ്പം കുന്നോളം പെയ്യുമ്പം പെയ്യുമ്പം കുടത്തോളം നലമോലും നാടിന്റെ നെറിന്യായം കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ ചെമ്മാനക്കണ്ടമൊരുക്കി മഴമേഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ലേലം
- Singer: എം ജി ശ്രീകുമാർകെ ബി സുജാത
- Film / album: ലേലം
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി