Malayalam lyrics

കുഞ്ഞിക്കുയില്‍ പാട്ടില്‍ ശ്രീരാഗം 
വെള്ളിത്തിങ്കൾ കൂട്ടില്‍ ശൃംഗാരം 
മുത്തുമഴ കാറ്റില്‍ നനയാം നനയാം 
ചില്ലുമണിതൂവല്‍ പൊതിയാം പൊതിയാം 
പാല്‍പ്പുഴതന്‍ പൂപ്പടവില്‍ 
ചേര്‍ന്നൊഴുകീടാം സല്ലീലം 
കുഞ്ഞിക്കുയില്‍ പാട്ടില്‍ ശ്രീരാഗം 
വെള്ളിത്തിങ്കൾ കൂട്ടില്‍ ശൃംഗാരം 
തെന്നിത്തെന്നിപ്പായും മാന്‍കുരുന്നേ 
കണ്ണില്‍ക്കണ്ണില്‍ കാണും പൊന്‍കനവേ 
തമ്മില്‍ത്തമ്മില്‍ കോര്‍ക്കും പൂനിലവേ 
ഉള്ളിന്നുള്ളില്‍ മേയും വാര്‍മയിലേ 
ആരോ മീട്ടും വല്ലകിയില്‍ 
ആരും മൂളാ ഭൈരവിയായ് 
കൂടെ വരൂ കൂട്ടു വരൂ 
തൂവല്‍ പൊന്‍മൈനേ
(കുഞ്ഞിക്കുയില്‍...)
പീലിക്കതിര്‍ വീശും പൂപ്പാടം 
മഞ്ഞക്കിളിപ്പെണ്ണിന്‍ സല്ലാപം 
നെഞ്ചില്‍ ശ്രുതിമീട്ടും ആലാപം 
മെയ്യില്‍ പടര്‍ന്നേറും സിന്ദൂരം 
എങ്ങോ പെയ്യും പൂമുകിലില്‍ 
ആരോ പാടും പല്ലവിയില്‍ 
വീണലിയാൻ ചേര്‍ന്നുരുകാൻ
കാണാ കാറ്റായ് വാ 
കുഞ്ഞിക്കുയില്‍ പാട്ടില്‍ ശ്രീരാഗം 
വെള്ളിത്തിങ്കൾ കൂട്ടില്‍ ശൃംഗാരം 
മുത്തുമഴ കാറ്റില്‍ നനയാം നനയാം 
ചില്ലുമണിതൂവല്‍ പൊതിയാം പൊതിയാം 
പാല്‍പ്പുഴതന്‍ പൂപ്പടവില്‍ 
ചേര്‍ന്നൊഴുകീടാം സല്ലീലം

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: ഗംഗോത്രി