Malayalam lyrics

കുഞ്ഞാടേ കുറുമ്പനാടേ വഴിമറന്നോ നീ
തേടുകയാണോ നിന്‍ കളിമേട്
ചെങ്ങാതിക്കൈ പുല്‍കാതെ പെരുവഴിയാകും
കുഞ്ഞാടേ നിന്‍ കൂട്ടാകില്ല പുലിയൊരുനാളും 
(കുഞ്ഞാടേ)
ചിറകിതളൊരു ചതിവല പൂകിയോ
നിറനാളോര്‍ത്തിടുന്ന ചിത്രശലഭമേ (2)
കന്യാവനം പൂവിടുന്നു ചേലുള്ള ചിത്രമായ്
ആരവമീവിധം കേണിടുന്നുവോ (2)
(കുഞ്ഞാടേ)
മധുരിമ മഴനനവില്‍ വാര്‍ന്നുവോ
ചിരിനാള്‍ കാത്തിരുന്ന ശംഖുപുഷ്പമേ
ഉല്ലാസപ്പൂംതണ്ടൊടിഞ്ഞു കാറ്റിന്റെ കൈകളാല്‍
ആടുന്നു ആടുന്നു തേന്‍കുരുന്നുകള്‍
(കുഞ്ഞാടേ)

Song video

Watch on YouTube

Song details

Music: ബേണി-ഇഗ്നേഷ്യസ്

Film/album: മേരിക്കുണ്ടൊരു കുഞ്ഞാട്