Malayalam lyrics

കുടന്നയിൽ ആയിരം പൂ ചൂടി
മദിച്ചു നിൽക്കുന്നു ഭൂമി...
ഈ ഭൂമി എന്റെ ഭൂമി...ഞാൻ...
പിച്ചവെച്ചുണ്ടു കളിച്ചു വളർന്നൊരു ഭൂമി...
(കുടന്നയിൽ....)
ഭൂമിയിൽ ഓരോ പൂ തോറും
മുത്തമിട്ടോടുന്ന കാറ്റു്...(2)
ഈ കാറ്റു്...നല്ല കാറ്റു്...
നറു പൂമണം തന്നിട്ടു്
മിണ്ടാതെ പോകുന്ന പൂങ്കാറ്റു്...
(കുടന്നയിൽ....)
കാറ്റിനോടെന്തോ ശൃംഗാരം
പാടാനുണരുന്ന പൂക്കൾ...(2)
ഈ പൂക്കൾ...നല്ല പൂക്കൾ...
നിറപൂക്കളം തീർക്കാൻ
വട്ടമിട്ടുണരും ജമന്തിപ്പൂക്കൾ...
(കുടന്നയിൽ ....)

Song details

ഗായകര്‍: ഉഷാ രവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍