Malayalam lyrics

കടങ്കഥപ്പക്ഷികൾ പാടീ
മൗനം ഒരു സാഗരം (കടങ്കഥ)
ആയിരം തിരമാല തിരുനവുകളാൽ
ആരവമുയർത്തുന്ന സാഗരം
ഈ തിരയെപ്പോഴടങ്ങും
ഈ നിശയെപ്പോഴൊടുങ്ങും  (കടങ്കഥ)
 
പോകുന്ന വഴികളിൽ കൂടെയെത്തുന്നുവോ
പോയ കാലത്തിലെ പാതകങ്ങൾ ( പോകുന്ന)
പാടിയടങ്ങിയ കാറ്റിന്റെയുള്ളിലെ
ആകുലഭാവങ്ങൾ ആരറിയും
ഈ തിരയെപ്പോഴടങ്ങും
ഈ നിശയെപ്പോഴൊടുങ്ങും  (കടങ്കഥ)
 
കേഴുന്ന മനസ്സിലഝോമകുണ്ഡങ്ങളിൽ
സ്നേഹബന്ധങ്ങൾ വേർപിരിയുന്നൂ (കേഴുന്ന)
താതവ്യഥകളിൽ കണ്ണീരു തൂവാൻ
സാന്ത്വനമായാരൊരുങ്ങി വരും 
ഈ തിരയെപ്പോഴടങ്ങും
ഈ നിശയെപ്പോഴൊടുങ്ങും  (കടങ്കഥ)

Song details

Music: ജോൺസൺ

Film/album: ഈ മഴ തേന്മഴ