Malayalam lyrics

കടലറിയില്ല കരയറിയില്ല
കരളിൽ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെൻ ജീവിതമധുരം
നിഴലായ് കൂടെ പോരാം ഞാൻ
ഞാൻ തേടിയ ചന്ദ്രോദയമീ മുഖം
ഞാൻ തേടിയ പ്രിയസാന്ത്വനമീ മൊഴി
അറിയാതെയൊരിതൾ പോയൊരു പൂവു നീ
പൊടി മൂടിയ വിലയേറിയ മുത്തു നീ
പകരമായ് നൽകുവാൻ ചുടുമിഴിനീർപ്പൂവും
തേങ്ങും രാവും മാത്രം......
കനവുകൾ നുരയുമീ തിരകളിൽ നീ വരൂ
ഉം... ഉം... ഉം... ഉം... ഉം...
(കടലറിയില്ല)
കനൽ മാറിയ ജ്വാലാമുഖമീ മനം
ഞാൻ തേടിയ സൂര്യോദയമീ മുഖം
കളനൂപുരമിളകുന്നൊരു കനവു നീ
വിധിയേകിയ കനിവേറിയ പൊരുളു നീ
പകരമായ് നൽകുവാൻ ഒരു തീരാ-
മോഹം പേറും നെഞ്ചം മാത്രം
എന്നുമീ കൈകളിൽ നിറയുവാൻ ഞാൻ വരും
ഉം... ഉം... ഉം... ഉം... ഉം...
(കടലറിയില്ല)

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Raaga: ജോഗ്

Film/album: കണ്ണൂർ

Song video

Watch on YouTube