Malayalam lyrics
കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം എന്തു വേണം തിങ്കൾ വാവേ ചന്തമിണങ്ങും പൂന്തേൻ മുന്തിരിങ്ങ എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ (കസ്തൂരിപ്പൊട്ടും...) തെയ്യാതെര തെയ്യാ തെരെ തെയ്തോം തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം മുകിലിൻ മുണ്ടും ഈ മൂവന്തി തൻ ചാന്തും മുന്നാഴി പൂ പൊന്നും നൽകാം കവിളിൽ മിന്നാണീ കായാമ്പൂവിൻ ചേലും കണ്ണാടി പൊരി തോൽക്കും മിന്നും ഓലക്കം ലോലാക്കായ് കാതിൽ തുള്ളാൻ പീലിപ്പൂക്കണ്ണിൽ മൈവർണ്ണം ചാർത്താം കൽക്കണ്ടത്തുണ്ടേ നിന്നെ മൂടാൻ പൊൽപണ്ടം കൊണ്ടേ പോരും മിന്നൽ എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ (കസ്തൂരിപ്പൊട്ടും...) തെയ്യാതെര തെയ്യാ തെരെ തെയ്തോം തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം മഴവിൽ കൊമ്പിൽ ഈ മഞ്ചാടിപ്പൂന്തുമ്പിൽ മായപ്പൂങ്കാറ്റാടും കാലം കനവും കാണാം പൂങ്കണ്ണാടിയും നോക്കാം കല്യാണിക്കുയിലേ നീ പോരൂ മുട്ടോളം മൂടാം നിൻ മുടിയിൽ ചൂടാൻ ഞെട്ടോളം മൊട്ടേകും പനിനീർപ്പാടം തൂവെണ്ണ ചുണ്ടേ നിന്നെ കാണാൻ കുഴലൂതി പോരുന്നുണ്ടേ കണ്ണൻ എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ (കസ്തൂരിപ്പൊട്ടും...)
Song details
Music: ഇളയരാജ
Film/album: ഇന്നത്തെ ചിന്താവിഷയം
- Singer: വിജയ് യേശുദാസ്
- Film / album: ഇന്നത്തെ ചിന്താവിഷയം
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി