Malayalam lyrics
കറുകറെക്കറുത്തൊരു പെണ്ണാണ് കണ്ണാണ് കരളാണ് കാട്ടുപൂവിൻ കന്നിത്തേനാണ് ഇവൾ പാട്ടു മൂളും മൈനപ്പെണ്ണാണ് ഇളമാന്തളിരിൻ ചുണ്ടാണ് ഇമകൾ രണ്ടും വണ്ടാണ് കുറുമ്പു കാട്ടും വമ്പാണ് പറക്കുമമ്പാണ് (കറു കറെ കറുത്തൊരു...) ചക്കരമാവിലെ കൂടാണ് കൂട്ടിന്നുള്ളിലെ കുയിലാണ് കുകുകുകു കൂകും കുയിലമ്മേ ഇക്കിളി കൂട്ടാനാരാണ് തിത്തൈ തിത്തൈ താളം കൊട്ടാൻ തത്തേ വരൂ താരാട്ടായ് എത്താമരക്കൊമ്പത്തേ മുത്തോലമേലൂഞ്ഞാലായ് കണ്ണാടിക്കണ്ണിൽ കിന്നാരം മിന്നാരപ്പൊന്നിൻ മിന്നാരം കരിമ്പു പൂക്കും കാടാണ് കറുത്ത വാവാണ് (കറു കറെ..) അമ്പലപ്രാവിന്നഴകാണ് ആലിലത്തളിരിൻ ചേലാണ് ചെമ്പകപ്പൂവിൻ നിറമാണ് ചേമ്പിലത്തുമ്പിലെ മഴയാണ് മുത്തേ നിന്നെ മുത്തം വെയ്ക്കാം ചിറ്റോളമായ് തുള്ളിക്കാം മൂവന്തി പോൽ മാറ്റേറും മൂക്കുത്തി ഞാൻ തീർപ്പിക്കാം ചിങ്കാരപ്പെണ്ണിനു ചിന്ദൂരം ചില്ലാലെത്തീർത്തൊരു പൂത്താലി പളുങ്കു തോൽക്കും മാനാണ് എന്റെ പൊന്നു മോളാണ് (കറുകറെ...) ---------------------------------------------------------------------------------------
Song details
Music: എം ജയചന്ദ്രൻ
Film/album: ബാലേട്ടൻ
- Singer: മോഹൻലാൽ
- Film / album: ബാലേട്ടൻ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി