Malayalam lyrics
കരളിന്റെ നോവറിഞ്ഞാൽ കളിവീണ പാടുമോ കടലിന്റെ നൊമ്പരങ്ങൾ മുകിലായി മാറുമോ നീയെന്തിനെൻ സ്വപ്നമായ് ദേവീ കന്നിമഴ പോലീ സ്നേഹം കുന്നിമണി പോലീ മോഹം (2) [കരളിന്റെ...] നെഞ്ചിലെ കൂട്ടിനുള്ളിൽ നീയല്ലയോ പഞ്ചമി ചന്ദ്രലേഖേ നീ മായുമെന്നോ (2) അറിയാമൊഴിയിൽ ഒരു തേങ്ങലാകുന്നു ഞാൻ അലയാനിരുളിൽ ഒരു പാവയാകുന്നു ഞാൻ നിനക്കെന്റെ കണ്ണീർപ്പൂവിൻ തേൻ തുള്ളികൾ (കരളിന്റെ...) മണ്ണിതിൽ വീണ പൂക്കൾ ഈ ഓർമ്മകൾ പിന്നെയും പിൻ നിലാവിൽ തേങ്ങുന്നതെന്തേ (2) ഒരു നാളറിയും നീയെന്റെ ദേവരാഗം തിരിയായ് തെളിയും അതിലെന്റെ ജീവനാളം നിനക്കെന്റെ ജന്മം പോലും നീർപ്പോളയായ് (കരളിന്റെ..)
Song details
Music: ബേണി-ഇഗ്നേഷ്യസ്
Raaga: കീരവാണി
Film/album: കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
- Singer: കെ ജെ യേശുദാസ്
- Film / album: കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ