Malayalam lyrics
കരിമ്പൂ വില്ലൊള്ള തേവരെ കണ്ട് കൈതപ്പൂവമ്പൊള്ള തേവരെക്കണ്ട് കാട്ടുപെണ്ണിനൊരാട്ടം കാത്തിരുന്നൊരു മേളം പൊങ്ങും ഇമ്പം തഞ്ചും നെഞ്ചിൽ തിന്തിമിത്താളം ( കരിമ്പു...) പൂമങ്കമാരുടെ താമരക്കണ്ണിൽ ..കണ്ണിൽ പൂത്തിരി പോലെ ആയിരം സ്വപ്നം സ്വപ്നം കൊളുത്തി നിൽക്കും രാവ് മയക്കി നിൽക്കും രാവ് ആണും പെണ്ണും വാ ആടാൻ പാടാൻ വാ കരളിലെ അറയിലെ മുത്തും പൊന്നും താ ( കരിമ്പു...) മാരനെക്കാക്കണ കന്നികൾക്കുള്ളിൽ ഉള്ളിൽ മൊട്ടിട്ടു നിൽക്കും ആദ്യത്തെ മോഹം മോഹം വിടർത്തിയെത്തും നാള് വിരുന്നൊരുക്കും നേരം ആണും പെണ്ണും വാ തമ്മിൽ ചേരാൻ വാ ഉടലിലെ ഉയിരിലെ ചൂടും ചൂരും താ
Song details
Music: ജി ദേവരാജൻ
Film/album: ആദ്യരാത്രിക്കു മുൻപ്
- Film / album: ആദ്യരാത്രിക്കു മുൻപ്
- Composer: ജി ദേവരാജൻ
- Lyricist: പൂവച്ചൽ ഖാദർ