Malayalam lyrics
ആ.....ആ.......ആ.........ആ........ ആ....ആ.....ആ.........ആ ആ ആ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ.....(2) കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ മായക്കൈ കൊട്ടും മേളവും കേട്ടീലാ....... (കരിമിഴി...........) ആനച്ചന്തം പൊന്നാമ്പൽ ചമയം നിൻ നാണച്ചിമിഴിൽ കണ്ടീലാ..... കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ നിന്നോണച്ചിന്തും കേട്ടീലാ..... ഓ കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ......... നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ...... (കരിമിഴി..........) ഈറൻ മാറും എൻ മാറിൽ മിന്നും ഈ മാറാ മറുകിൽ തൊട്ടീലാ...... നീലക്കണ്ണിൽ ഞാൻ നിത്യം വെക്കും ഈ എണ്ണത്തിരിയും മിന്നീലാ...... മുടിച്ചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ.... മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ...... മാമുണ്ണാൻ വന്നീലാ..... മാറോടു ചേർത്തീലാ......(2) നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ..... (പല്ലവി)
Song video
Song details
Music: വിദ്യാസാഗർ
Raaga: കാപി
Film/album: മീശമാധവൻ
- Singer: സുജാത മോഹൻ
- Film / album: മീശമാധവൻ
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി