Malayalam lyrics
കൊണ്ടോട്ടീന്നോടി വന്ന് കെസ്സുപാട്ടിൻ കുട്ടിസ്സഞ്ചി കിലുകിലെ കിലുക്കണ കാറ്റേ - നീയ്യ് ബദറുൽമുനീറിന്റെ കിസ്സ പാടിത്തരാമെങ്കില് ബിരിയാണി വെച്ച് തരാം കാറ്റേ (കൊണ്ടോട്ടി) അന്തം ഇല്ലാത്ത കത്ത് എന്തിന്നെനിക്കയച്ച് പ്രേമപ്പിരാന്തിലാക്കി എന്നെ - നിന്റെ തേനായ മൊഹബ്ബത്തിൻ തെളിതെക്കിത്തന്നിട്ടെന്റെ പിരിശത്തിൽ കുടിപ്പിക്ക് പെണ്ണേ മറിമായം നീ കാട്ടരുതെന്റെ മറിമാൻമിഴിയെ മധുമൊഴിയെ (കൊണ്ടോട്ടി) പൊന്നും പണവുമില്ല പൊങ്ങച്ചസ്സഞ്ചിയില്ല മഹറായിത്തരാമെന്റെ ഖൽബ് - നിന്നെ കാന്യേത്തും കഴിച്ചു നിൻ വീട്ടിൽ കൂടാനണയുന്ന നാളും കാത്തിരിപ്പാണു പൊന്നേ ചെമ്പകമെയ്യാം മെഹബൂബാ നീ തുമ്പമകറ്റിയൊരിമ്പം തായോ (കൊണ്ടോട്ടി)
Song details
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Film/album: സ്നേഹം
- Singer: സുദീപ് കുമാർ
- Film / album: സ്നേഹം
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: യൂസഫലി കേച്ചേരി