Malayalam lyrics
കൊഞ്ചെടി കൊഞ്ചടി പെണ്ണേ കൊഞ്ചെടി വായ്ത്താരി കൊഞ്ചെടി കൊഞ്ചടി പെണ്ണേ ഓഹോ ഓഹോ ഹോയ് നന്ദവന കണ്മണിതൻ നന്ദനത്തിൻ നായിക ഞാൻ അനുരാഗിണി രാധികയല്ലോ കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ താമസമെന്തവനായ് നീ കൊതിതുള്ളാതെ യമുനാനദിയായ് ഞാൻ അവനെ തേടി മുരളീരവരമായ് അവനെൻ കരളിൽ മുഴുകി സ്വരമന്ത്ര കാൽത്തളയായ് പിരിയാതെ ഇന്നുമാ പാദങ്ങൾ പുണരുന്നു ഞാൻ ശ്യാമപാദങ്ങൾ പുണരുന്നു ഞാൻ നന്ദവന കണ്മണിതൻ നന്ദനത്തിൻ നായിക ഞാൻ അനുരാഗിണി രാധികയല്ലോ മധുരാ നായകനെ മുരളീഗായകനെ ആരോടാണിനിനിൻ അനുരാഗം യാദവസുന്ദരനെ യദുകുലനന്ദനനെ എന്താണിന്നിനി നിൻ അഭിലാഷം ആത്മാവിലാത്മാവിൽ നിറയുമ്പോലെ ഇരുപേരിലെപ്പോഴും വാഴുന്നു ഞാൻ ഞാനാണീ മാറത്തെ തിരുവാഭരണം ഞാനല്ലോ തൃക്കൈവെണ്ണ കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ താമസമെന്തവനായ് നീ കൊതി തുള്ളാതെ ശ്രുതിയിൽ ചേർന്നുവരും മാനസമർമരമേ എൻ മണിവീണയിൽ നീ എന്നുണരും സാന്ദ്രമൃദംഗവുമായ് സ്നേഹതരംഗിണിയിൽ ആടിയുറഞ്ഞലിയാൻ എന്നു വരും രാധാവിഷാദങ്ങറിയുമ്പോലെ ഈ നാവാവിലാപങ്ങൾ കേൾക്കുന്നു ഞാൻ നീ പടരണമെന്നിളമാറിൽ ഹരിചന്ദനമായ് എന്നിൽ വീണലിയേണം നീ നന്ദവന കണ്മണിതൻ നന്ദനത്തിൻ നായിക ഞാൻ അനുരാഗിണി രാധികയല്ലോ കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ താമസമെന്തവനായ് നീ കൊതിതുള്ളാതെ യമുനാനദിയായ് ഞാൻ അവനെ തേടി മുരളീരവരമായ് അവനെൻ കരളിൽ മുഴുകി സ്വരമന്ത്ര കാൽത്തളയായ് പിരിയാതെ ഇന്നുമാ പാദങ്ങൾ പുണരുന്നു ഞാൻ ശ്യാമപാദങ്ങൾ പുണരുന്നു ഞാൻ കൊഞ്ചെടി കൊഞ്ചടി പെണ്ണേ കൊഞ്ചെടി വായ്ത്താരി കൊഞ്ചെടി കൊഞ്ചടി പെണ്ണേ ഓഹോ ഓഹോ ഹോയ്
Song video
Song details
Music: ദീപക് ദേവ്
Film/album: സിംഫണി
- Singer: കെ എസ് ചിത്രസുജാത മോഹൻദേവാനന്ദ്
- Film / album: സിംഫണി
- Composer: ദീപക് ദേവ്
- Lyricist: കൈതപ്രം