Malayalam lyrics
കണ്ടോ കണ്ടോ കിനാവിലിന്നൊരാളെ കരളിനുള്ളില് ഇന്നോളം കാണാത്തൊരാളെ കണ്ടോ പാവം കിനാവേ നീ പറയ് പറയ് നീ കണ്ടതാരെ ? തുഴയൂ തുഴയൂ ആരും കാണാത്തീരത്തേക്ക് അവനാം പുഴയില്‍ വെറുമൊരോളം പോലെ എന്റെ പാവം കിനാവേ(3) കണ്ടൂ കണ്ടൂ കണ്‍നിറയെ നിന്നെ കായല്‍ കടലിന് കണ്ണെത്താ ദൂരങ്ങള്‍ കാണും പോലെ ഇറ്റു കണ്ണീരായ് ഞാന്‍ ഒഴുകീ നീയാം കടലേറും കായലായ് ഒഴുകീ ഒഴുകീ അഴല് തിങ്ങും തീരം താണ്ടി ഉള്ളില്‍ ഉള്‍ക്കണ്ണില്‍ കടലേഴും നീയായ് ഞാന്‍ തെളിനീരായ്
Song video
Song details
Music: കൃഷ്ണകുമാർ
Film/album: അന്നയും റസൂലും
- Singer: ആൻഡ്രിയ ജെറമിയ
- Film / album: അന്നയും റസൂലും
- Composer: കൃഷ്ണകുമാർ
- Lyricist: അൻവർ അലി