Malayalam lyrics
പച്ചക്കിളി പവിഴപാൽ വർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം നില്പാണു ശംഭോ അതിലൊന്നിലടിയന്റെ വധുവുണ്ടതേത് ഈ നരകത്തിൽ നിന്നൊന്ന് കര കേറ്റ് ശംഭോ ശംഭോ....ശംഭോ ശംഭോ.....ശംഭോ കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ(2) തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ(2) ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..) ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ ക്യാഷടച്ചില്ല മേലേ നീലനിറം താഴെ കുണ്ടു കുഴി മുന്നിൽ മൂകം നരകം ച്ഛീ നോട്ടി... കലികാലം തീരാൻ കല്യാണം വേണം അലിവോടെ കനിയേണം നീയെൻ ശംഭോ (2) ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..) നിധപമഗമപ നിധപമഗമപ നിധപമഗമപ ഗമപ എല്ലാം മായ തന്നെ മായാലീല തന്നെ അന്നദാന പ്രഭുവേ സർപ്പം പോലെ നിന്റെ മെയ്യിൽ ചുറ്റി എന്നെ കാത്തിടേണം വിഭുവേ ഓ കെ നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ തീരാത്ത ദുരിതങ്ങൾ തീരും ശംഭോ(2) ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)
Song video
Song details
Music: വിദ്യാസാഗർ
Raaga: ഷണ്മുഖപ്രിയ
Film/album: സമ്മർ ഇൻ ബെത്ലഹേം
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: സമ്മർ ഇൻ ബെത്ലഹേം
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി