Malayalam lyrics
കണ്ണീരിൽ നീരാട്ട് എന്നും നോവിൻ താരാട്ട് ദുഖത്തിൻ പൊൻകൂട്ടിൽ എന്നും തേങ്ങും കുയിൽപാട്ട് തീയുള്ള നെഞ്ചം കാതോർത്തുവോ തേനുള്ള കൊഞ്ചൽ കേഴുന്നുവോ ദൂരെ ദൂരെ നീറും ഉൽത്താരിൽ ഓ ഓ കണ്ണീരിൽ നീരാട്ട് എന്നും നോവിൻ താരാട്ട് ദുഖത്തിൻ പൊൻകൂട്ടിൽ എന്നും തേങ്ങും കുയിൽപാട്ട് ഏകാകിനി നിൻ മൂകാനുരാഗം മെല്ലെ വാടും പൂവാകുന്നു സ്വർണ്ണം മിനുങ്ങും മാരന്റെ കണ്ണിൽ സ്നേഹം ചൂടാൻ നീ വെമ്പുന്നോ പ്രിയതമാനെങ്ങോ മിന്നി മറയുമ്പോൾ വിങ്ങുന്നോ നീ കള്ളിമുള്ളോ കൊള്ളൂമ്പോലെ നീറി നീറി താനേ നീ കണ്ണീരിൽ നീരാട്ട് എന്നും നോവിൻ താരാട്ട് ദുഖത്തിൻ പൊൻകൂട്ടിൽ എന്നും തേങ്ങും കുയിൽപാട്ട് ഓ ഓ ശോകങ്ങളേകും ഭാരങ്ങളോടെ രാവിൻ മാറിൽ നീ ചായുമ്പോൾ എന്നും വിതുമ്പും ഉള്ളിന്റെയുള്ളിൽ ഏതോ കുഞ്ഞിൻ കൈ നീളുമ്പോൾ ഇരുളലമേയും കരളിനു മീതെ വാത്സല്ല്യം നീ നിന്റെ നെഞ്ചും നീറും മഞ്ചം നീർത്തി നീർത്തി താനേ നീ കണ്ണീരിൽ നീരാട്ട് എന്നും നോവിൻ താരാട്ട് ദുഖത്തിൻ പൊൻകൂട്ടിൽ എന്നും തേങ്ങും കുയിൽപാട്ട് തീയുള്ള നെഞ്ചം കാതോർത്തുവോ തേനുള്ള കൊഞ്ചൽ കേഴുന്നുവോ ദൂരെ ദൂരെ നീറും ഉൽത്താരിൽ ഉം ഉം രാരിരാരാരോ ഉം ഉം വാവേ വാവാവോ
Song video
Song details
Music: മോഹൻ സിത്താര
Film/album: സ്വർണ്ണം
- Singer: ഷീലാമണി
- Film / album: സ്വർണ്ണം
- Composer: മോഹൻ സിത്താര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ