Malayalam lyrics
കണ്ണിൽ ഉമ്മ വെച്ചു പാടാം ഉള്ളിലുള്ള പാട്ടേ പോരൂ കൂടെപ്പോരൂ തൊട്ടു മെല്ലെ വിളിക്കാം ഞാൻ പൊന്നുമുളംതണ്ടെ മൂളൂ ഗാനം മൂളൂ നീ മീട്ടുമ്പോഴേ എൻ സൂര്യോദയം സ്വരമാവൂ സ്വർണ്ണമാവൂ വെറുതേ വാനിൽ നീ വരുമ്പോൾ വാർമഴവില്ലാവും വേനൽ മരങ്ങൾ വിരൽ തഴുകുമ്പോൾ പൂവിൻ പുഴയാകും മനസ്സു കൊണ്ട് മനസ്സിൻ തണലിൽ തനിച്ചിരുന്നു വിളിച്ചാൽ ഇനി ആരോരും മീട്ടാത്ത പാട്ടായ് വരാം ദൂരേ വിരിയും താരകളെല്ലാം മീനും പൊന്നാക്കാം പാവം തൂവൽക്കിളികൾക്കെല്ലാം പാറാൻ ചിറകേകാം പതുങ്ങി വന്നൂ ശിശിരം കുളിരിൻ വിരൽ ഞൊടിച്ചു വിളിച്ചാൽ ഇനി യാരാരും മേയാത്ത മഞ്ഞായ് വരാം ------------------------------------------------------------------
Song details
Music: വിദ്യാസാഗർ
Film/album: ആലീസ് ഇൻ വണ്ടർലാൻഡ്
- Singer: വിധു പ്രതാപ്സുജാത മോഹൻ
- Film / album: ആലീസ് ഇൻ വണ്ടർലാൻഡ്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി