Malayalam lyrics
കണ്ണേ പുന്നാരെ നീ ജീവന്റെ ജീവനല്ലേ പൊന്നുപോൽ നിന്നെ ഞാൻ നോക്കിടുമേ വാവാവൊ പാടി ഉറക്കിടാം ഞാൻ നീ എന്നെന്നും എന്റേതായ് തീർന്നില്ലേ ഞാൻ പടീടും പാട്ടെന്നും താരാട്ടായ് എന്മാറിൽ മയങ്ങിടും പൈതലേ നീ എന്നും നീ എന്റെതല്ലേ നിൻ ഓർമ്മയെന്നും എന്റെയുള്ളിൽ ആയിരം പൂക്കൾ വിടർത്തി ഇനി ഞാൻ എന്തു ചൊല്ലി വിളിക്കും അഴകെഴും എൻ കണ്മണിയെ നല്ലോമനയായ് നീ ഉറങ്ങ് ആരീരോ ആരാരോ കണ്ണേ പുന്നാരെ... കുരുന്നു ചുണ്ടത്തെ നിൻ പുഞ്ചിരിയെന്നും മായാതെ സൂക്ഷിക്കാൻ നോക്കിടേണം മാനത്തെ മാരിവിൽ ശോഭപോലെ നിൻ മുഖമെന്നും ഒളിചിതറട്ടെ നിൻ കവിളില്ലൊരുമ്മ തരാൻ വെമ്പുന്നിന്നെൻ ഹൃദയം പൊന്നോമനയായ് നീ ഉറങ്ങ് ആരീരോ ആരാരോ കണ്ണേ പുന്നാരെ...
Song details
Music: സ്കറിയ ജേക്കബ്
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
- Singer: സ്കറിയ ജേക്കബ്
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: സ്കറിയ ജേക്കബ്
- Lyricist: സ്കറിയ ജേക്കബ്