Malayalam lyrics
കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ തിരിനാളമായ് തഴുകുന്നു ഞാൻ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ ആദ്യമായ് നിന്റെ നാവിൽ പൂവയമ്പായി ഞാനും നീളിതൾ കണ്ണിലെ മഷിയായി ഞാൻ (2) മലർ നെറ്റിമേൽ ചാർത്തി നറുപൂനിലാ തിലകം കുറുകും കുയിൽ കുനുപൈതലേ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ ആദ്യമായി നീ വിതുമ്പും ശ്യാമസായാഹ്ന യാമം പാതിരാപാതയിൽ സ്വയം ഏകയായ് (2) ചെറുചില്ലമേൽ പൂത്തു കുളിർമഞ്ഞിതൾ ശിശിരം ഹിമയാമിനി അലിയാവൂ നീ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ വെയിൽനാളമേൽക്കാതെ മഴനൂലുകൊള്ളാതെ തിരിനാളമായ് തഴുകുന്നു ഞാൻ കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ
Song video
Song details
Music: കെ എൽ ശ്രീറാം
Raaga: നഠഭൈരവി
Film/album: മഴമേഘപ്രാവുകൾ
Song video
- Singer: എസ് ജാനകി
- Film / album: മഴമേഘപ്രാവുകൾ
- Composer: കെ എൽ ശ്രീറാം
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: കെ ജെ യേശുദാസ്