Malayalam lyrics
കണ്ണാടി മാളികക്കെട്ടിലെ മുറ്റത്തു മുട്ടിയുരുമ്മി നടക്കാന്‍ മോഹം ചിത്തിരത്തിങ്കളെയെത്തിപ്പിടിച്ചൊന്നു കെട്ടിപ്പുണര്‍ന്നു മയക്കാന്‍ മോഹം ചന്ദനക്കാറ്റിലുയര്‍ന്നു പറക്കാന്‍ മോഹം പൊന്നൂഞ്ഞാല്‍ ആടാന്‍ മോഹം വെണ്ണിലാക്കായലിന്നക്കരെയിക്കരെ നീന്തിത്തുടിക്കാന്‍ മോഹം മോഹം കണ്ണാടി മാളികക്കെട്ടിലെ മുറ്റത്തു മുട്ടിയുരുമ്മി നടക്കാന്‍ മോഹം ചിത്തിരത്തിങ്കളെയെത്തിപ്പിടിച്ചൊന്നു കെട്ടിപ്പുണര്‍ന്നു മയക്കാന്‍ മോഹം മതിലുകളില്ലാ മാമലയില്ലാ അതിരുകളെങ്ങോ മാഞ്ഞുപോയ് ഓ..ഓ...മതിലുകളില്ലാ..മാമലയില്ലാ അതിരുകളെങ്ങോ മാഞ്ഞുപോയ് വാര്‍മഴവില്ലിന്‍ രാഗ മന്ദിരത്തില്‍ രാജമണ്ഡപങ്ങള്‍ അണിഞ്ഞൊരുങ്ങുകയായ് ഇതുവഴിയേ നീ വരുമോ കാണാത്ത തീരത്തെ മുത്തുതരാമോ കണ്ണാടി മാളികക്കെട്ടിലെ മുറ്റത്തു മുട്ടിയുരുമ്മി നടക്കാന്‍ മോഹം ചിത്തിരത്തിങ്കളെയെത്തിപ്പിടിച്ചൊന്നു കെട്ടിപ്പുണര്‍ന്നു മയക്കാന്‍ മോഹം ചന്ദനക്കാറ്റിലുയര്‍ന്നു പറക്കാന്‍ മോഹം പൊന്നൂഞ്ഞാല്‍ ആടാന്‍ മോഹം വെണ്ണിലാക്കായലിന്നക്കരെയിക്കരെ നീന്തിത്തുടിക്കാന്‍ മോഹം മോഹം കണ്ണാടി മാളികക്കെട്ടിലെ മുറ്റത്തു മുട്ടിയുരുമ്മി നടക്കാന്‍ മോഹം ചിത്തിരത്തിങ്കളെയെത്തിപ്പിടിച്ചൊന്നു കെട്ടിപ്പുണര്‍ന്നു മയക്കാന്‍ മോഹം അഭിലാഷങ്ങള്‍ തുടിയേറുമ്പോള്‍ മനമൊരു മായാജാലകം ഓ..ഓ...അഭിലാഷങ്ങള്‍ തുടിയേറുമ്പോള്‍ മനമൊരു മായാജാലകം മഞ്ഞുവീണലിഞ്ഞു കന്നിക്കിനാവുകളിൽ വാടാമുല്ലകളില്‍ തേന്‍കുടമൊഴുകി മല്ലീശരങ്ങള്‍ കൊണ്ടു മുറിഞ്ഞു മിണ്ടാതെ മിണ്ടുവാനാശനിറഞ്ഞു കണ്ണാടി മാളികക്കെട്ടിലെ മുറ്റത്തു മുട്ടിയുരുമ്മി നടക്കാന്‍ മോഹം ചിത്തിരത്തിങ്കളെയെത്തിപ്പിടിച്ചൊന്നു കെട്ടിപ്പുണര്‍ന്നു മയക്കാന്‍ മോഹം ചന്ദനക്കാറ്റിലുയര്‍ന്നു പറക്കാന്‍ മോഹം പൊന്നൂഞ്ഞാല്‍ ആടാന്‍ മോഹം വെണ്ണിലാക്കായലിന്നക്കരെയിക്കരെ നീന്തിത്തുടിക്കാന്‍ മോഹം മോഹം കണ്ണാടി മാളികക്കെട്ടിലെ മുറ്റത്തു മുട്ടിയുരുമ്മി നടക്കാന്‍ മോഹം ചിത്തിരത്തിങ്കളെയെത്തിപ്പിടിച്ചൊന്നു കെട്ടിപ്പുണര്‍ന്നു മയക്കാന്‍ മോഹം
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ഹിറ്റ്ലർ ബ്രദേഴ്സ്
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
- Film / album: ഹിറ്റ്ലർ ബ്രദേഴ്സ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം