Malayalam lyrics
കണ്ണാ നിന്നെക്കുറിച്ച് ഞാൻ പാടുമ്പോൾ- കണ്ണ് നിറയുന്നതെന്തേ...ആനന്ദാശ്രു വഴിയുന്നതെന്തേ..... കണ്ണാ.....പോയജന്മത്തിൽ നാം ഗോക്കളെ മേയ്ക്കുമ്പോൾ.... പോയജന്മത്തിൽ നാം ഗോക്കളെ മേയ്ക്കുമ്പോൾ.... ഓടിനടന്ന് കളിച്ചിരിയ്ക്കാം..... അല്ലെങ്കിൽ എന്തിനാണെൻ കവിളിണയിൽ- അശ്രുവായ് കാളിന്ദി ചാലിടുന്നൂ...കണ്ണാ...കണ്ണാ..... സാന്ദീപനിയുടെ ഗുരുകുലത്തിൽ നമ്മൾ... ഒന്നിച്ചിരുന്ന് പഠിച്ചിരിയ്ക്കാം....(2) ഏഴ് വിഭക്തിയും സംബോധനയും നാം(2) ഏകസ്വരത്തിൽ മൊഴിഞ്ഞിരിയ്ക്കാം.....(2) അല്ലെങ്കിൽ എന്തിനാണെൻ കവിളിണയിൽ- അശ്രുവായ് കാളിന്ദി ചാലിടുന്നൂ...കണ്ണാ...കണ്ണാ..... അജപാല മുരളിയിൽ രാഗം വിടരുമ്പോൾ... ആയുർതരുണിമാർക്കനുരാഗമുണരും.....(2) കാലിക്കുടമണിയെന്നപോൽ രാധയ്ക്ക്..(2) കാലിൽ ചിലമ്പുകൾ തുള്ളിയാടും.....(2) ആ ബാല്യസ്മരണകൾ നമ്മൾ മറക്കുമോ... ആയിരം ജന്മങ്ങൾ പോയാലും......(പല്ലവി)
Song video
Song details
Music: രഘു കുമാർ
Film/album: സുഭദ്രം
- Singer: കെ എസ് ചിത്ര
- Film / album: സുഭദ്രം
- Composer: രഘു കുമാർ
- Lyricist: യൂസഫലി കേച്ചേരി