Malayalam lyrics
കണ്മണിപ്രാവേ പൊന്മണിപ്രാവേ എങ്ങനെ നിന്നെപ്പിരിയും ഞാൻ എന്റെ നെഞ്ചിൽ കുറുകിക്കുറുകിയിരിക്കും പൊന്നരിപ്രാവേ എൻ കണ്മണിപ്രാവേ എൻ കിനാവിൻ മുന്തിരിവള്ളി പ്പന്തലിനുള്ളിലിരുന്നു മഞ്ഞണിരാവിൻ കുളിരിലലിഞ്ഞതു മറക്കുമോ നീ മറക്കുമോ വെള്ളയിൽ വെള്ളപ്പൂവുകൾ തുന്നിയ വെള്ളിപ്പുടവ നിവർത്തി മന്ത്രകോടി ചാർത്തീ നിന്നെ ചന്ദ്രകിരണങ്ങൾ നവവധുവായ് നീ നാണം പൂണ്ടെൻ അരികിലണഞ്ഞൊരു രാവിൽ പെയ്തൊഴിയാത്തൊരു പരിഭവമുണ്ടോ പെണ്ണിൻ മാനസവിണ്ണിൽ എന്റെ തേങ്ങൽ കേൾപ്പില്ലേ നീ ഒന്നിനി വിളി കേൾക്കൂ മറുമൊഴിയില്ലേ മാൻ കിടാവേ വരികെൻ കറുകത്തൊടിയിൽ
Song details
Music: സണ്ണി സ്റ്റീഫൻ
Film/album: ചിരട്ടക്കളിപ്പാട്ടങ്ങൾ
- Singer: രാജേഷ് എച്ച്
- Film / album: ചിരട്ടക്കളിപ്പാട്ടങ്ങൾ
- Composer: സണ്ണി സ്റ്റീഫൻ
- Lyricist: ഒ എൻ വി കുറുപ്പ്