Malayalam lyrics
കനകലിപിയിലീയുലകിൻ തളിരിലെഴുതുമീരടി നീ കവിതയായൊരു ജീവിതമേ വിളറി വിധിയിലാഴുകയോ സ്വരം ലയം വിങ്ങുകയോ സ്വയം സ്വയം തേങ്ങുകയോ കനകലിപിയിലീയുലകിൻ തളിരിലെഴുതുമീരടി നീ കവിതയായൊരു ജീവിതമേ വിളറി വിധിയിലാഴുകയോ ഉള്ളിലുദയ ശോഭയില്‍ പെയ്ത പുലരിയാണു നീ ജന്മഹരിത വാടിയില്‍ വന്ന ശലഭമാണു നീ പിന്നെയെന്തിനിങ്ങനെ പകയിലുരുകി മേടയില്‍ പൊള്ളലുള്ള വേനലിന് കനലു ചിതറി പാതയില്‍ വെയില്‍ക്കിളീ മായുകയോ മുകില്‍ക്കുടം ചോരുകയോ കനകലിപിയിലീയുലകിൻ തളിരിലെഴുതുമീരടി നീ കവിതയായൊരു ജീവിതമേ വിളറി വിധിയിലാഴുകയോ നല്ല പിറയുമായ് വരും സ്നേഹവചനമാണു നീ നന്മയരുളിയെന്നുമേ നാദമധുരമാണു നീ പിന്നെയെന്തിനീ വിധം ഇടറി വഴുതി മാറി നീ കണ്ടു കണ്ടു നിന്നൊരീ കനവിലഴലു തൂകി നീ പകൽക്കളം മങ്ങുകയോ ഇരുള് ഘനം കൂടുകയോ കനകലിപിയിലീയുലകിൻ തളിരിലെഴുതുമീരടി നീ കവിതയായൊരു ജീവിതമേ വിളറി വിധിയിലാഴുകയോ സ്വരം ലയം വിങ്ങുകയോ സ്വയം സ്വയം തേങ്ങുകയോ കനകലിപിയിലീയുലകിൻ തളിരിലെഴുതുമീരടി നീ കവിതയായൊരു ജീവിതമേ വിളറി വിധിയിലാഴുകയോ
Song details
Music: എസ് ബാലകൃഷ്ണൻ
Film/album: മൊഹബ്ബത്ത്
- Singer: ഉണ്ണി മേനോൻ
- Film / album: മൊഹബ്ബത്ത്
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ