Malayalam lyrics
കളകളം പാടുംകിളി കതിരുകൾ കൊത്തി കൊഞ്ചി പച്ചിലകാടും തേടി പാറിയകന്നോ കാത്തിരിക്കും പെൺ കിളിക്കും കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും ഓണം വന്നു വീണ്ടും രാവിൽ ആകാശത്തമ്പിളി പൊങ്ങിയല്ലോ [കളകളം പാടുംകിളി.. കാലം പൂക്കാലം പുതുരാഗം പാടും പൂക്കാലം താലം പൂത്താലം ആലോലം പാടും പൂക്കാലം കാലം പൂക്കാലം പുതുരാഗം പാടും പൂക്കാലം താലം പൂത്താലം ആലോലം പാടും പൂക്കാലം തുടിക്കും മനസിലെന്റെ മധുനുകരും നേരം തുടിക്കും മനസിലെന്റെ മധുനുകരും നേരം നാടും വീടും കാടും മേടും മധുനുകരും പോലെ [കളകളം പാടുംകിളി.. രാഗം ശ്രീരാഗം നവ മോദം പൂക്കും ശ്രീരാഗം നാദം മണിനാദം കുയിൽ പാടും പാട്ടിൻ സല്ലാപം രാഗം ശ്രീരാഗം നവ മോദം പൂക്കും ശ്രീരാഗം നാദം മണിനാദം കുയിൽ പാടും പാട്ടിൻ സല്ലാപം പാടും പുഴയൊഴുകും കുളിർ ചൊരിയും പൂങ്കാറ്റ് പാടും പുഴയൊഴുകും കുളിർ ചൊരിയും പൂങ്കാറ്റ് രാഗം മേളം താളം ചെയ്യും മഴമുകിലേ വായോ [കളകളം പാടുംകിളി..
Song details
Music: രവീന്ദ്രൻ
Film/album: ഒരു പഞ്ചതന്ത്രം കഥ
- Singer: പി ജയചന്ദ്രൻ
- Film / album: ഒരു പഞ്ചതന്ത്രം കഥ
- Composer: രവീന്ദ്രൻ
- Lyricist: പി സി അരവിന്ദൻ