Malayalam lyrics
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ ആ.... താരാട്ടു പാടിയാലേ ഉറങ്ങാറുള്ളു ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു എന്റെ കൈവിരൽത്തുമ്പു പിടിച്ചേ നടക്കാറുള്ളൂ അവൻ നടക്കാറുള്ളൂ കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ ഇനിയെന്നു കാണുമെന്നാ പിടഞ്ഞുപോയി എന്റെ ഇടനെഞ്ചിലോർമ്മകൾ തുളുമ്പിപ്പോയി എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ വിലപിടിയാത്തൊരെൻ നിധിയല്ലേ എന്റെ പുണ്യമല്ലേ കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
Song video
Song details
Music: കൈതപ്രം
Raaga: മോഹനം
Film/album: ദേശാടനം
- Singer: മഞ്ജു മേനോൻ
- Film / album: ദേശാടനം
- Composer: കൈതപ്രം
- Lyricist: കൈതപ്രം