Malayalam lyrics
കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം മിഴികളിലൊരു മണിദീപം നിന്‍ ചൊടികളിലിതു മധുമാസം ഇന്നു സ്വയംവരത്തിരുനാളല്ലോ കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം മാറില്‍ നീ ചായും നേരം മായേ നിന്റെ മൗനമെന്തേ പകല്‍മഴ നനഞ്ഞ പരിഭവം നിറനിശകളില്‍ സുഖകരം ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍ ഇരുവരുമൊരു മനസ്സായ് പുലരാന്‍ പോരൂ... കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം ഏതോ മൂകാനുരാഗം തേടും ഏകാന്തയാമം കുയിലുകള്‍ മറന്ന ശ്രുതിലയം തുയിലുണരുമെന്‍ മുരളിയില്‍ സ്വരസുധ പകരുമൊരനുഭവമായ് സ്വയമൊരു പുഴയുടെ കളകളമായ് പോരൂ... കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം മിഴികളിലൊരു മഴമേഘം നിന്‍ ചൊടികളിലമൃതിനു ദാഹം ഇന്നു സ്വയംവരവധുവായ് പോരൂ കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം
Song video
Song details
Music: സഞ്ജീവ് ലാൽ
Film/album: ദി കാർ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ദി കാർ
- Composer: സഞ്ജീവ് ലാൽ
- Lyricist: എസ് രമേശൻ നായർ