Malayalam lyrics
കിരാത ദാഹം ദാഹം ദാഹം ഒരു കിളിയുടെ ശവ ദാഹം കിരാത ദാഹം ദാഹം ഒരു കിളിയുടെ ശവ ദാഹം ആത്മാവിന്‍ തീ ചൂളയിലേതോ പകയുടെ മാംസ ഗന്ധം ... പടരുന്നു വേദന തന്‍ പുക പടലം (കിരാത ..) വിശന്ന വയറുകള്‍ എരിഞ്ഞ മണമീ വിഷാദ ഭൂമിയില്‍ ഒഴുകി .. അന്ന് വിളിച്ചു കൂവിയ മനുഷ്യാ നിന്നില്‍ തുളച്ചു കയറും ഈ ഗന്ധം .. മതിയായില്ലേ ജീവിത യാതന അറിയാതുള്ളവരെ ....(കിരാത ...) നിറഞ്ഞ മിഴികളില്‍ ഉറഞ്ഞ നിണമീ നിദാന്ത മൌനമുണര്‍ത്തി .. ഇന്നു ഭയന്നു മാറിയ മനുഷ്യാ നിന്നെ തുടര്‍ന്നിടട്ടെ ഈ ഗന്ധം ... മതിയായില്ലേ മാനവ ദുഖം അറിയാതുള്ളവരെ .. (കിരാത ..)
Song details
വര്‍ഷം: 1979
സംഗീതം: രവീന്ദ്രൻ
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കെ ജെ യേശുദാസ്
വിശദവിവരങ്ങള്‍: ആദർശ്
Album: ചൂള
- Singer: കെ ജെ യേശുദാസ്
- Film / album: ചൂള
- Composer: രവീന്ദ്രൻ
- Lyricist: പൂവച്ചല്‍ ഖാദര്‍