Malayalam lyrics
ആ... കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളിവെണ്ണിലാ പൊൻപീലികള്‍ തഴുകീ.. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ കാറ്റിന്‍ കൈവളകള്‍ മിണ്ടാതായി ചൈത്രം കണ്ണെഴുതാനെത്താതായി സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ മേലേ മാനത്തോ എന്നുവരും നീ മഴവിൽത്തേരില്‍ ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍ കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും ഓരോ കരിയിലകള്‍ വീഴുമ്പോഴും അലകടലായ് കാണാനോടി വരും കാണാതകലും.. മനമിരുളുന്നൂ മഴ പെയ്യുന്നൂ മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നു കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളിവെണ്ണിലാ പൊൻപീലികള്‍ തഴുകീ.. കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങീ
Song video
Song details
Music: മോഹൻ സിത്താര
Raaga: സിന്ധുഭൈരവി
Film/album: മഴവില്ല്
- Singer: കെ ജെ യേശുദാസ്
- Film / album: മഴവില്ല്
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര