Malayalam lyrics

കിളികൾ ചിലയ്ക്കാത്ത നാടില്ലെന്നാലോണ-

ക്കിളിപാടും നാടൊന്നു വേറെ...

പൂക്കൾ ചിരിക്കാത്ത നാടില്ലെന്നാലോണ-

പ്പൂവിരിയും നാടൊന്നു വേറെ...

ഈ മാവേലി നാടൊന്നു വേറെ....

(കിളികൾ ചിലയ്ക്കാത്ത....)

വെയിലിനും വേറൊരു ചന്തം...

ചിങ്ങ വയലിൽ പൊൻവിരി നെയ്യും നേരം..

വെയിലിനും വേറൊരു ചന്തം...

ചിങ്ങ വയലിൽ പൊൻവിരി നെയ്യും നേരം..

കുയിലിനും വേറൊരു നാദം

ചിങ്ങക്കുളിർചൂടി പാടുന്ന നേരം...

കുയിലിനും വേറൊരു നാദം

ചിങ്ങക്കുളിർചൂടി പാടുന്ന നേരം...

(കിളികൾ ചിലയ്ക്കാത്ത....)

മിഥിലതൻ പുത്രിയാം സീത

വാർത്ത മിഴിനീരിൻ കഥ പാടും മൊഴികൾ...

മിഥിലതൻ പുത്രിയാം സീത

വാർത്ത മിഴിനീരിൻ കഥ പാടും മൊഴികൾ...

പലതുണ്ടെന്നാലെന്റെ തുഞ്ചൻ പോറ്റും

കിളിപാടും മൊഴിയൊന്നു വേറെ...

പലതുണ്ടെന്നാലെന്റെ തുഞ്ചൻ പോറ്റും

കിളിപാടും മൊഴിയൊന്നു വേറെ...

(കിളികൾ ചിലയ്ക്കാത്ത....)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: ഓ എന്‍ വി കുറുപ്പ്

ഗായകര്‍: കെ എസ് ചിത്ര

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song