Malayalam lyrics

കേശഭാരകിരീടം ചൂടി ദിനകരദേവനുണർന്നു (2)

അന്നപൂണ്ണ തൻ പാണിതലങ്ങളിൽ (2)

അക്ഷതക്കണിത്താലം വിളങ്ങി

മേടപ്പൊൻ വിഷുക്കൈനേട്ടമൊരുങ്ങീ

(കേശഭാരകിരീടം ചൂടി ..)

തങ്കഭസ്മ തൊടുകുറിയോടെ

സംക്രമകന്യക തൊഴുതു വന്നു

മേഷവാസരം തേരിറങ്ങി

രാശിമൺദലമിണങ്ങി

ശ്രീ ശുകവൃന്ദമേ ...

ശ്രീ ശുകവൃന്ദമേ തുയിലുണരൂ

വേദമുറജപ ഘോഷം തുടരൂ

വേദമുറജപ ഘോഷം തുടരൂ

(കേശഭാരകിരീടം ചൂടി ..)

ശംഖനാദമുഖരിതമാകും

മംഗള ശ്രീലകം തെളിഞ്ഞൊരുങ്ങി

ദീപകോടികൾ കതിരണിഞ്ഞു

മലയജഗന്ധമുലഞ്ഞൂ

നവയുഗ ദൂതികേ ..

നവയുഗ ദൂതികേ മിഴി തുറക്കൂ

മനസ്സിൻ പൂക്കണി കൊന്നയിൽ പാടൂ

(കേശഭാരകിരീടം ചൂടി ..)

Song information

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: കെ ജെ യേശുദാസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song