Malayalam lyrics
കേളീവിപിനം വിജനം മേലേയിരുളും ഗഗനം മണ്ണിൽ നിശ തൻ നിറകലികകളോ കണ്ണിൽ കനവിൻ കതിർമലരുകളോ വിരിവൂ (കേളീ...) ഏകതാരയെന്ന പോൽ പോവതാരെ കാണുവാൻ പേടിയെന്തു കൺകളിൽ പേടമാനെ ചൊല്ലൂ നീ പൂഞ്ചിറകോലും കാഞ്ചനനാഗം പറന്നു നേരേ വന്നണഞ്ഞുവോ (കേളീവിപിനം..) നീലരാവിൻ നന്ദിനി പോലെ വന്ന നാഗിനി പാടുവാൻ മറന്ന പോൽ ആടിയാടി നില്പൂ നീ കൺകളിൽ നിന്നോ ചെങ്കനൽ പാറീ കളഞ്ഞുവോ നിറന്ന നിൻ മണി (കേളീവിപിനം..)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: മാന്ത്രികം
- Singer: ബിജു നാരായണൻ
- Film / album: മാന്ത്രികം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്