Malayalam lyrics

കദനമറിയും കരുണാമയനേ
നെഞ്ചേറ്റും മുറിവില്‍ 
തലോടാം ഞാന്‍
മിഴിനീർ ചൊരിയാം
മെഴുകായുരുകാം
ഇരുളിലിതിലേ വരുമോ നീ
ആ....
താന്തമായ് തളര്‍ന്നും
പാപഭാരം ചുമന്നും 
താന്തമായ് തളര്‍ന്നും
പാപഭാരം ചുമന്നും 
അഴലിന്‍ മുള്‍മുടിയാല്‍
നിണം വാർന്നൂ നെറുകില്‍ 
ആ....
ഏകയായ് പിടഞ്ഞൂ
എല്ലാം ഞാന്‍ മറന്നൂ
ഏകയായ് പിടഞ്ഞൂ
എല്ലാം ഞാന്‍ മറന്നൂ
നാഥാ ഈ മരുവില്‍ 
ഞങ്ങള്‍ക്കഭയം നൽകൂ
ആ....

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: അങ്ങനെ ഒരവധിക്കാലത്ത്