Malayalam lyrics
കാവളംകിളിയേ താലത്തില്‍ നിറയെ പൂവും കൊണ്ടു വാ കാലത്തിന്‍ ആവണിപ്പാടങ്ങളില്‍ കതിര്‍ക്കാലം മാഞ്ഞുപോയ് (കാവളം...) ഭാവുകങ്ങളേകും ഗ്രാമസൗഭകങ്ങള്‍ ആതിരാ പാട്ടുകള്‍ കുളിരുന്ന രാവുകള്‍ ആടിമാസം മഴത്തോറ്റം കാവളംകിളിയേ താലത്തില്‍ നിറയെ പൂവും കൊണ്ടു വാ ഓ....ഓഹൊഹോ.. ഈ മണ്‍ചിരാതു പൂത്തു നില്‍ക്കുമ്പോള്‍ ഈ മാർഗഴിപ്പൂ കണ്‍തുറക്കും നേരം ആരോ പാടും ഗീതങ്ങളില്‍ ഇടറുന്ന കുടമണികള്‍ ഋതുഭാവം (കാവളം...) ഓ....ഓഹൊഹോ.. ഈ മഞ്ഞുരുകും പുലരൊളിയില്‍ ഈ കൊന്നപൂക്കും കണിയഴകില്‍ ആരോ മൂളും രാഗങ്ങളില്‍ ഇടയുന്ന മിഴിയിണകള്‍ കണിപ്പൂക്കള്‍ (കാവളം...)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: സാമൂഹ്യപാഠം
Song video
- Singer: കെ ജെ യേശുദാസ്
- Film / album: സാമൂഹ്യപാഠം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബാലചന്ദ്രൻ
- Singer: കെ എസ് ചിത്ര