Malayalam lyrics

കാവലായ് കനലിനു കാവലായ് 
കാറ്റില്‍ മിന്നിമായും ശലഭമേ.. (2)
നീയാം പാട്ടു മീട്ടും സാന്ത്വനം
മായുമെന്‍ നൊമ്പരം... (2)
കാവലായ് കനലിനു കാവലായ് 
കാറ്റില്‍ മിന്നിമായും ശലഭമേ..

പിന്നെയും പൂക്കും സന്ധ്യകള്‍
വെണ്ണിലാവേറ്റും മാത്രകള്‍..
മൗനങ്ങള്‍ പെയ്യും മഴനിഴല്‍പ്പാടുകള്‍
മറ്റാരുമറിയാ മൊഴിയുടെ വാക്കുകള്‍..
പകലുകള്‍ പാഴ് ചിറകുമായ്
വെറുതെയീ രാമിഴികളിള്‍.. (2)
ഒരു ചെറുചിരിയുടെ എരിമലരിതളുകളോ..
കാവലായ് കനലിനു കാവലായ് 
കാറ്റില്‍ മിന്നിമായും ശലഭമേ..

Song video

Watch on YouTube

Song details

Film/album: വർഗ്ഗം